ആചാര്യ വരണം(20-02-2015)

ശ്രി പയ്യനാട് പഴൂക്കര മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി ഇന്ന് (20-02-2015) വെള്ളിയാഴ്ച തന്ത്രി ശ്രി മോടപ്പിലപള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെയും പരമ്പരയെയും പൂര്‍ണ കുംഭം നല്‍കി മേല്‍ശാന്തി ശ്രി വിഷ്ണു നമ്പൂതിരിപ്പാടും ,ഭക്തരുo , ക്ഷേത്ര കാര്യക്കാരും സ്വീകരിച്ചാനയിച്ചു ആചാര്യ വരണം ചടങ്ങ് നടത്തി .

ഇന്നലെ (19-02-2015 ) വ്യാഴഴ്ച ക്ഷേത്രത്തില്‍ , ശ്രി കാപാട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കലവറ നിറക്കല്‍ ചടങ്ങ് പ്രദേശവാസികള്‍ ഏറ്റെടുത്ത് അതി ഗംഭീരമായി നടത്തിയത് ശ്രദ്ധേയമായി.

നാളെ (21-02-2015) ന് ശനിയാഴ്ച രാവിലെ ഗണപതി ഹോമം ,ഉഷപൂജ, മുളപൂജ ,ബിംബശുദ്ധി , കലശപൂജ ,എന്നിവയ്ക്ക് ശേഷം , സമൂഹത്തിലെ നാനാ മതസ്ഥരെയും ഉള്‍പെടുത്തി ഗംഭീര സമൂഹസദ്യ നടത്തും